December 1, 2025
#Adoration #Cover Story #News

ദിവ്യകാരുണ്യ ആരാധനാ ആരംഭിച്ച കാലയളവും, ആധാരമായ സംഭവവും !!

ഇന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ആരാധനാ രീതികളിൽ മുഖ്യ പങ്കുവഹിക്കുന്ന ദിവ്യകാരുണ്യ നിത്യാരാധനയ്ക്ക് ഫ്രാൻസിലെ അവിഞ്ഞോണിലാണ് ആരംഭം കുറിച്ചത്. 12, 13 നൂറ്റാണ്ടുകളിൽ ഫ്രാൻസിൽ പടർന്ന പാഷണ്ഡതയായ ആൽബിജിയൻ ഷിസത്തിനുമേൽ വരിച്ച വിജയത്തെ ആഘോഷിച്ചുകൊണ്ട്, 1226 സെപ്റ്റംബർ 11 -ന് ലൂയിസ് ഏഴാമൻ രാജാവിന്റെ ആഹ്വാനപ്രകാരം, ഓർലിയൻസിലെ ഹോളിക്രോസ് ദേവാലയത്തിൽ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വെച്ച് പൊതു ആരാധനയ്ക്കായി പ്രതിഷ്ഠിച്ചതായിരുന്നു ദിവ്യകാരുണ്യ ആരാധനയ്ക്ക് നിദാനമായി മാറിയ പ്രഥമ സംഭവം. ദിവ്യകാരുണ്യ ഈശോയെ ആരാധിക്കാൻ എത്തിയ ജനക്കൂട്ടങ്ങളെ കണക്കിലെടുത്ത്, രാവും പകലും തുടർന്ന ആരാധന ഇടതടവില്ലാതെ പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ 1792 -വരെ തുടരുകയായിരുന്നു. ഫ്രഞ്ച് വിപ്ലവകാലത്ത് പ്രസ്തുത ആരാധനയ്ക്ക് മുടക്കം വന്നെങ്കിലും, 1829 -ൽ ദിവ്യകാരുണ്യ നിത്യാരാധന പുനരാരംഭിക്കുകയുണ്ടായി. ദിവ്യകാരുണ്യ നിത്യാരാധന ക്രമേണ സഭയിലെങ്ങും പ്രചരിക്കുകയും, 1592 -ലെ 40 മണിക്കൂർ ആരാധനയോടെ ഇതിന് സഭയിൽ കൂടുതൽ പ്രചരണം ലഭിക്കുകയും ചെയ്തു.

Share this :

Leave a comment

Your email address will not be published. Required fields are marked *