November 29, 2025
#Biblical References #Catechism #International #News

പി ഓ സി ബൈബിളിന്റെ പുതിയ പരിവർത്തനം ഈ നാളുകൾ സഭ പുറത്തിറക്കിയിരുന്നു; പ്രധാന മാറ്റങ്ങൾ ചുവടെ കുറിക്കുന്നു

ഒന്ന്; ശീർഷകങ്ങളുടെ സ്ഥാനചലനം. ശീർഷകം എന്ന് പറയുന്നത് മൂലഭാഷയിൽ ഉള്ളതല്ല. ബൈബിളിൽ നമ്മൾ കാണുന്ന ശീർഷകങ്ങളെല്ലാം വിവർത്തകർ വായനക്കാർക്ക് അതിലെ ആശയം മനസ്സിലാക്കാൻ വേണ്ടി കൊടുത്തിരിക്കുന്നതാണ്.

രണ്ടാമത്തേത് വാക്യത്തിന്റെ നമ്പറുകൾ; പഴയ നിയമത്തിലെ ഹീബ്രു നമ്പറിങ്ങും, ഗ്രീക്ക് നമ്പറിങ്ങും തമ്മിൽ ഒരു വാക്യത്തിന്റെ ഒക്കെ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള പിഒസി ബൈബിളിൽ ഗ്രീക്ക് നമ്പറിങ് ആണ് ഫോളോ ചെയ്തിരിക്കുന്നത്. പുതിയ വിവർത്തനത്തിൽ ഹീബ്രു നമ്പറിങ് ആണ് ഫോളോ ചെയ്യുന്നത്. അതുകൊണ്ട് പഴയ നിയമത്തിന്റെ ഭാഗത്ത് ചെറിയ വ്യത്യാസങ്ങൾ ഇപ്പോൾ ഉള്ള റിവൈസ് പിഓസിയിൽ കണ്ടു എന്ന് വരും.

മൂന്നാമത് നേരത്തെ ഉണ്ടായിരുന്ന പി ഓ സി വിവർത്തനത്തിൽ ചില വാക്യങ്ങൾ വിട്ടുപോയിട്ടുണ്ട്. അത് പുതിയ വിവർത്തനത്തിൽ ചേർത്തിട്ടുണ്ട്.

നാലാമത്, മൂല ഗ്രന്ഥവുമായി ചേർന്ന് നിൽക്കുന്ന പരിഭാഷയ്ക്കായി ശ്രദ്ധിച്ചിട്ടുണ്ട്, അതിനാൽ തന്നെ ചില വാക്കുകൾക്ക് മാറ്റം വന്നിട്ടുണ്ട്.

അഞ്ചാമത്, അക്ഷരാർത്ഥ വിവർത്തനത്തോടൊപ്പം; ദൈവശാത്രപരമായ പരിവർത്തനത്തിനു ശ്രദ്ധിച്ചിട്ടുണ്ട്.

ആറാമത്തേത്, ഹീബ്രു ടെക്സ്റ്റിനെ അപേക്ഷിച്ച് സപ്തതിയിൽ കൂടുതലായി ചില ഭാഗങ്ങൾ ചിലയിടത്തുണ്ട്. പഴയ വിവർത്തനത്തിൽ അത് ടെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. പുതിയ വിവർത്തനത്തിൽ അത് ടെക്സ്റ്റിൽ കയറ്റിയിട്ടില്ല; അടികുറിപ്പായി നൽകിയിട്ടുണ്ട്. അത് പഠിക്കുന്നവർക്ക് സഹായമാകും.

ഏഴാമത് പറയുകയാണെങ്കിൽ ഒത്തിരിയേറെ അടിക്കുറിപ്പുകൾ ഈ റിവൈസ്ഡ് വേർഷനിൽ ചേർത്തിട്ടുണ്ട് അത് വളരെ വലിയ തോതിൽ വായനക്കാർക്കും, പഠിക്കുന്നവർക്കും സഹായകമാകും. ഉദാഹരണമായി, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അത് അത് ഒത്തിരി ഫലം പുറപ്പെടിക്കും. അവിടെ കൊടുത്തിരിക്കുന്ന വാക്ക് ഗ്രീക്കിലെ ‘അപ്പോനെസ്കോ’ മരിക്കുക എന്ന പദമാണ്. ഗോതമ്പുമണി നിലത്തുവീണ മരിക്കുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും മരിക്കുന്നെങ്കിലോ അത് അനേകം ഫലം പുറപ്പെടിക്കും. ഇത് അടികുറിപ്പായി ചേർത്തിട്ടുണ്ട്.

എട്ടാമത്തേത് എവിടെയൊക്കെ പദ്യരൂപം ഉണ്ടോ അതെല്ലാം ആ പദ്യ ഫോർമാറ്റിൽ വിവർത്തനം ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ വിവർത്തനം വായിച്ചാൽ കവിതാ രൂപത്തിൽ എവിടെയൊക്കെ ഉണ്ടെന്നുള്ളത് വേഗം തിരിച്ചറിയാൻ കഴിയും.

ഒമ്പതാമായി, ഓരോ പുസ്തകത്തിനും ആമുഖം നേരത്തെ ഉണ്ടായിരുന്നു. പുതിയ വിവർത്തനത്തിൽ കുറച്ചും കൂടി വിശദമായ ആമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ വിവരണം ആവശ്യമുള്ള സ്ഥലങ്ങളിൽ അതും ചെയ്തിട്ടുണ്ട്.

അവസാനമായി, സങ്കീർത്തന ഗ്രന്ഥത്തെ അഞ്ചു പുസ്തകമാക്കി തിരിച്ചതായിട്ട് നമുക്ക് കാണാൻ കഴിയും. ഒറ്റനോട്ടത്തിൽ പഠന സഹായം എന്ന് മനസ്സിലാക്കാവുന്ന ഒത്തിരി കാര്യങ്ങൾ കൂടി പുതിയ വിവർത്തനത്തിൽ ചേർത്തിട്ടുണ്ട്.

Share this :

Leave a comment

Your email address will not be published. Required fields are marked *