വിശുദ്ധ കുർബാന ആദ്യ പാപത്തിന്റെ പരിഹാരമാണ്

ആദ്യ പാപം എന്ന് പറയുന്നത്; അനുസരണക്കേടാണ്. ദൈവത്തിൻ്റെ കല്പന ലംഘിച്ച് വൃക്ഷത്തിന്റെ ഫലം അവർ ഭക്ഷിച്ചു. എന്നാൽ, കർത്താവ് അനുസരണം കൊണ്ട് അതിനു പരിഹാരം ചെയ്തു. മരത്തിൻ്റെ ഫലം; കുരിശുമരത്തിന്റെ ഫലം വിശുദ്ധ കുർബാന ഭക്ഷണമായി നൽകി. അവൻ മരണത്തോളമുള്ള അനുസരണത്താൽ കുർബാനയായി മാറി. വിശുദ്ധ അപ്രേം പറയുന്നുണ്ട്; ക്രിസ്തുവിൻ്റെ പാർശ്വത്തിൽ ഏറ്റ മുറിവ് എന്ന് പറയുന്നത്; തോട്ടത്തിൽ നിന്ന് ആദ്യ പിതാക്കന്മാരെ പുറത്താക്കി ദൈവം എല്ലാ വശത്തേക്കും കറങ്ങുന്നതും, തീ ജ്വലിക്കുന്നതുമായ ഒരു വാൾ സ്ഥാപിച്ചു. ആ വാൾ കടന്ന് ഏദൻ തോട്ടത്തിലേക്ക് കർത്താവ് പ്രവേശിക്കാനായി ശ്രമിച്ചപ്പോൾ ഏറ്റ മുറിവാണ് വിലാപ്പുറത്തെ മുറിവ് എന്നാണ്.























































































































































































































































































































































