വിശുദ്ധ ബലിയർപ്പണം ആദ്യ ശിക്ഷയ്ക്കുള്ള പരിഹാരം

ആദ്യ പാപത്തിനുള്ള ശിക്ഷയായിട്ട് അവിടുന്ന് ആദത്തോട് പറഞ്ഞു, “തിന്നരുതെന്ന് ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്ക് കേട്ട് നീ തിന്നതുകൊണ്ട്, നീ മൂലം മണ്ണ് ശപിക്കപ്പെട്ടത് ആയിരിക്കും. ആയുഷ്കാലം മുഴുവൻ കഠിനാധ്വാനം കൊണ്ട് നീ അതിൽ നിന്ന് കാലായാപനം ചെയ്യും. ഈശോ മണ്ണിൽ വീഴുമ്പോൾ ശപിക്കപ്പെട്ട മണ്ണിനെ അനുഗ്രഹിക്കപ്പെട്ട ഇടമായിട്ട് മാറ്റുകയാണ്. സ്വർഗത്തിൽ നിന്ന് ഇറങ്ങിയ അപ്പം കൊടുക്കുമ്പോൾ കഠിനാധ്വാനം കൊണ്ട് കാലായാപനം ചെയ്യുന്ന മനുഷ്യന് അധ്വാനമില്ലാത്ത ഭക്ഷണം കൊടുക്കുകയാണ്. “അത് മുള്ളും മുൾച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങൾ നീ ഭക്ഷിക്കും. മുള്ള് ശിരസ്സിൽ വെക്കുമ്പോൾ, തോട്ടത്തിൽ സഹിക്കുമ്പോൾ, വിയർപ്പ് തുള്ളികൾ അവന്റെ ശരീരത്തിലൂടെ ഒഴുകുമ്പോൾ എല്ലാം കർത്താവ് ആദ്യം ശിക്ഷയ്ക്ക് പരിഹാരം ചെയ്യുകയാണ്. മണ്ണിൽ നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോട് ചേരുന്നത് വരെ നെറ്റിയിലെ വിയർപ്പുണ്ട് ഭക്ഷണം സമ്പാദിക്കും.” ഉൽപത്തി 3, 17 – 19). ആദ്യ ശിക്ഷയ്ക്ക് കർത്താവ് പരിഹാരം ചെയ്തെങ്കിൽ അതിൻ്റെ അർത്ഥം; എല്ലാ ശിക്ഷകൾക്കുമുള്ള പരിഹാരം വിശുദ്ധ കുർബാനയാണെന്നാണ്. ഈയൊരു ചിന്തയോട് ചേർത്തുവയ്ക്കാൻ സാധിക്കുന്നതാണ് ബഹുമാനപ്പെട്ട ഡാനിയേൽ അച്ചൻ്റെ വിശുദ്ധ കുർബാനയെ കുറിച്ചുള്ള വിചിന്തനങ്ങൾ; അവൻ സഹിച്ചത്, വേദനിച്ചത്, വീണത് എല്ലാം വിശുദ്ധ കുർബാന ആകാനായിരുന്നു.






















































































































































































































































































































































