മാലാഖമാരുടെയും വിശുദ്ധരുടെയും ഏറ്റവും സ്വീകാര്യമായ സമയമാണ് വിശുദ്ധ ബലിയർപ്പണം

വിശുദ്ധ ബലിയർപ്പണത്തിൽ മാലാഖമാർ മുട്ടുകൾ മടക്കുകയും, മുഖ്യ ദൂതന്മാർ നമുക്ക് വേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യുന്നു. ഇതാണ് അവരുടെ ഏറ്റവും സ്വീകാര്യമായ സമയം!! വിശുദ്ധ ജർദ്രൂത് ഒരിക്കൽ ബലിയർപ്പണത്തിൽ മാലാഖമാരുടെ ബഹുമാനത്തിനായി പങ്കെടുത്തപ്പോൾ മാലാഖമാരുടെ ഗണങ്ങൾ വരിവരിയായി നിന്ന് അവൾക്ക് നന്ദി പറഞ്ഞയനുഭവം വിശുദ്ധ പങ്കുവയ്ക്കുന്നുണ്ട്. വിശുദ്ധരെ ബലിയർപ്പണത്തിൽ അനുസ്മരിക്കുമ്പോൾ കർത്താവിൻ്റെ സാന്നിധ്യത്തിൽ അവർ ആദരിക്കപ്പെടുകയും, ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു.























































































































































































































































































































































