November 28, 2025
#Uncategorized

വിശുദ്ധ ബലിയർപ്പണം സ്നേഹത്തിന്റെ കൂദാശയാണ്

ലൂക്കായുടെ സുവിശേഷം ഇരുപത്തി രണ്ടാംമധ്യായം പതിനഞ്ചാം തിരുവചനത്തിൽ നമ്മൾ വായിക്കുന്നു, അവൻ അവരോട് പറഞ്ഞു, പീഡയനുഭവിക്കുന്നതിനു മുൻപ് നിങ്ങളോടുകൂടെ ഈ പെസഹ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു. ഒരു വ്യക്തിയുടെ ആഗ്രഹം ഭാഷയിൽ രേഖപ്പെടുത്താൻ കഴിയുന്നതിന്റെ ഏറ്റവും പൂർണ്ണതയിലാണ് ഈ വചനം രേഖപ്പെടുത്തിയിരിക്കുന്നത് അത്യധികം ആഗ്രഹിച്ചു. ബലിയർപ്പിക്കാനുള്ള ഈശോയുടെ വലിയൊരു ആഗ്രഹം; വീണ്ടും യോഹന്നാന്റെ സുവിശേഷം പതിമൂന്നാം അധ്യായം ഒന്നാം തിരുവചനത്തിൽ നമ്മൾ വായിക്കുന്നു, ലോകത്തിൽ തനിക്ക് സ്വന്തമായി ഉള്ളവരെ അവൻ സ്നേഹിച്ചു. അവസാനം വരെ സ്നേഹിച്ചു. വിശുദ്ധ തോമസ് അക്വിനാസ് പറയുന്നുണ്ട്, സ്നേഹത്തിൻ്റെ കൂദാശയാണ് ദിവ്യകാരുണ്യം; അത് സ്നേഹത്തെ സൂചിപ്പിക്കുന്നു, സ്നേഹം പ്രകടമാക്കുന്നു. വിശുദ്ധ ബർണാഡ് പറയുന്നുണ്ട്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ സ്നേഹത്തെയും അതിലംഘിക്കുന്ന സ്നേഹമാണ് ദിവ്യകാരുണ്യം.

Share this :

Leave a comment

Your email address will not be published. Required fields are marked *