November 29, 2025
#Uncategorized

വിശുദ്ധ കുർബാന വിശുദ്ധീകരണത്തിന്റെ കൂദാശയാണ്

വിശുദ്ധ സിറിൽ പറയാറുണ്ട്; അഹങ്കാരം എന്ന വിഷം നിന്നിൽ നുരഞ്ഞു പൊങ്ങുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്ക് തിരിയുക; വിശുദ്ധ അപ്പത്തിൽ തന്നെ തന്നെ എളിമപ്പെടുത്തി മറഞ്ഞിരിക്കുന്ന ദൈവം നിന്നെ താഴ്മ പഠിപ്പിക്കും. ആസക്തിയാകുന്ന മാലിന്യം നിന്നെ ദഹിപ്പിച്ചു കളയുന്നെങ്കില്‍ മാലാഖമാരുടെ ഉദ്യാന വിരുന്നിൽ പങ്കുകൊള്ളുക ക്രിസ്തുവിൻ്റെ കളങ്കമില്ലാത്ത ശരീരം നിന്നെ നിർമ്മലനും പരിശുദ്ധനുമാക്കി തീർക്കും. സ്വാർത്ഥതയും, ദുരാഗ്രഹവും നിന്നിൽ ഉഗ്രമായി വ്യാപിക്കുന്നെങ്കിൽ ദിവ്യകാരുണ്യ അപ്പം ഭക്ഷിക്കുക. അത് നിന്നെ മഹാമനസ്കനും, അത്യുദാരനുമാക്കും. ആത്മനിയന്ത്രണത്തിന് നിനക്ക് കഴിയുന്നില്ലെന്ന മനോവിഷമം ഉണ്ടെങ്കിൽ, ലോക ജീവിതത്തിൽ വീരോചിതമായ ആത്മ സംയമനം പാലിച്ച ഈശോയുടെ ശരീരവും രക്തവും നിന്നെ പരിപോഷിപ്പിക്കട്ടെ. ആത്മീയ കാര്യങ്ങളിൽ നിനക്ക് അലസതയും മടുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വർഗ്ഗീയ അപ്പം കൊണ്ട് നിന്നെത്തന്നെ ശക്തിപ്പെടുത്തുക.

Share this :

Leave a comment

Your email address will not be published. Required fields are marked *