ചാരിറ്റസ് ഓഫ് ഫയർ ഒരു ചരിത്ര കായിക സിനിമയാണ്. ഇത് സംവിധാനം ചെയ്തത് ഹ്യൂജ് ഹഡ്സൺ, തിരക്കഥ രചിച്ചത് കോളിൽ വെല്ലാൻ്റ്, നിർമ്മാണം ഡേവിസ് പുട്ട്നാം. അഭിനയിച്ചിരിക്കുന്നത്; ബെൻ ക്രോസ്, ഇയാൻ ചാൾസൺ തുടങ്ങിയവരാണ്. 30 മാർച്ച് 1981, ലണ്ടനിലാണ് പ്രദർശനമാരംഭിച്ചത്. രണ്ട് മണിക്കൂർ നാലു മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. 5.5 മില്യൺ ബഡ്ജറ്റിൽ നിർമ്മാണം പൂർത്തിയാക്കിയ, ‘ ചാരിയറ്റ്സ് ഓഫ് ഫയർ’ 59 മില്യൺ തിയറ്റേറിൽ നിന്നും നേടി.
എറിക് ലിഡൽ എന്ന അത്‌ലറ്റ് 1924 - ൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ ബ്രിട്ടനെ പ്രതിനിധികരിച്ച് 100, 400, 200 ഹർഡിൽസ് വിഭാഗത്തിൽ പങ്കെടുക്കാൻ യോഗ്യനായി. 100 മീറ്ററിൻ്റെ ഹീറ്റ്സ് ക്രമീകരിച്ച ദിവസം ഞായാറാഴ്ചയായതിനാൽ ലിസൽ തൻ്റെ ഏറ്റവും പ്രിയപ്പെട്ട മത്സരവിഭാഗത്തിൽ നിന്ന് പിൻമാറി. 400 മീറ്ററിൽ ഒളിമ്പിക്സ് റെക്കോർഡോടെ സ്വർണ്ണം നേടിയ ലിഡൽ, 200 മീറ്ററിൽ വെങ്കലവും സ്വന്തമാക്കി. ഈ ഐതിഹാസിക കഥയാണ്, ‘ ചാരിയറ്റ്സ് ഓഫ് ഫയർ’ എന്ന സിനിമ അവതരിപ്പിക്കുന്നത്.
ഇത് ലിഡ്ഡലിന്റെ കഥതന്നെയാണ്.അദ്ദേഹം വളരെ ഭക്തനായ ക്രിസ്ത്യാനിയായിരുന്നു. സ്‌കോട്ട്‌ലന്റ്കാരായ മാതാപിതാക്കൾക്ക് ജനിച്ച ഒരു കുട്ടിയാണ് ലിഡൽ. അവർ ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി സ്വദേശം വിട്ട് ചൈനയിൽ മിഷനറിവേല ചെയ്യുകയാണ്. അവിടെവച്ചാണ് ലിഡൽ ജനിച്ചത്. അവന് മാതാപിതാക്കളെപ്പോലെ ഒരു മിഷനറിയായിത്തീരണമെന്ന് ആഗ്രഹമുണ്ട്. ഏറെ പരിശീലനങ്ങൾക്കുശേഷം ഒളിമ്പിക്‌സിൽ ബ്രിട്ടനെ പ്രതിനിധീകരിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടു. നൂറു മീറ്ററാണ് അദ്ദേഹത്തിന്റെ ഇനം. പക്ഷേ, വലിയൊരു പ്രതിസന്ധി ലിഡലിന്റെ ജീവിതത്തിൽ വന്നു. ഹീറ്റ്‌സ് മത്സരങ്ങൾ ക്രമീകരിച്ചത് ഒരു ഞായറാഴ്ചയാണ്. ഞായറാഴ്ച കർത്താവിന്റെ ദിവസമാണ്. ഒളിമ്പിക്‌സിൽ നൂറു മീറ്ററിൽ സ്വർണമെഡൽ കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഒരു താരമാണ് ഈ തീരുമാനം എടുക്കുന്നതെന്ന് ഓർക്കണം. അദ്ദേഹം ഹീറ്റ്‌സിൽ പങ്കെടുത്തില്ല. അധികാരികൾ വലിയ സമ്മർദം ചെലുത്തിയിട്ടും ലിഡൽ വഴങ്ങിയില്ല. അദ്ദേഹത്തിന്റെ ഈ വലിയ തീരുമാനം ലോകശ്രദ്ധയാകർഷിച്ചു. മാധ്യമങ്ങൾ ഈ വാർത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.