ചോദ്യവും ഉത്തരവും

വിശുദ്ധ കുർബാന വിതരണം ചെയ്യുമ്പോൾ പലർക്കും ഉള്ള ഒരു സംശയമാണ്; വൈദികൻ അല്ലാതെ മറ്റാർക്കൊക്കെ വിശുദ്ധ കുർബാന വിതരണം ചെയ്യാൻ കഴിയും?
സീറോ മലബാർ സഭയുടെ പ്രത്യേക നിയമം ഇതിനെക്കുറിച്ച് കൃത്യമായി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. കാറോയ പട്ടമെങ്കിലും സ്വീകരിച്ചിട്ടുള്ള മേജർ സെമിനാരിക്കാർ, നിത്യ വ്രതവാഗ്ദാനം പൂർത്തിയാക്കിയ സന്ന്യസ്ത സഹോദരൻമാർ, ഒരു മഠത്തിൻ്റെ സുപ്പീരിയർ, അസിസ്റ്റൻറ് സുപ്പീരിയർ അല്ലെങ്കിൽ നിത്യ വ്രതവാഗ്ദാനം പൂർത്തിയാക്കിയ ഒരു സന്യാസ സഹോദരിക്കും, ദൈവജനത്തിനു പൊതുവേ സ്വീകാര്യമായ സത്സ്വഭാവിയായ അത്മായ വിശ്വാസികൾക്കുമാണ് വിശുദ്ധ കുർബാന വിതരണം ചെയ്യാൻ അധികാരം ഉള്ളത്; അത്മായ വിശ്വാസികളെ രൂപതാ അധ്യക്ഷൻ ആണ് തെരഞ്ഞെടുക്കുന്നതും ചുമതല ഏൽപ്പിക്കുന്നതും. ഇവരെ അസാധാരണ ശുശ്രൂഷകരായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ സാധാരണ ശുശ്രൂഷകർ സന്നിഹിതരാണെങ്കിൽ അസാധാരണ ശുശ്രൂഷകർക്ക് വി. കുർബ്ബാന വിതരണം ചെയ്യാൻ അവകാശമില്ല.