കൊച്ചു ത്രേസിയുടെ ആദ്യ കുർബ്ബാന സ്വീകരണം

വിശുദ്ധ കൊച്ചുത്രേസ് തന്നെ തന്നെ വിശേഷിപ്പിക്കുന്നത്; ദിവ്യകാരുണ്യമാകുന്ന തരുവിൽ പറ്റി പിടിച്ചു വളരുന്ന ഒരു ലില്ലിയാണ് താനെന്നാണ്. പിതാവായ മാർട്ടിന്റെ കൈപിടിച്ചുകൊണ്ട് ആദ്യകുർബാന സ്വീകരണത്തിനുപ്പോയ അവളുടെ ആനന്ദം നവമാലികയിൽ വിവരിക്കുന്നുണ്ട്. ആദ്യകുർബാന സ്വീകരണത്തെ, ഈശോയുടെ പ്രഥമ ചുംബനം ആയിട്ടാണ് അവൾ പരിഗണിക്കുന്നത്. യേശുവും സാധുവായ കൊച്ചുത്രേയും പരസ്പരം വീക്ഷിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ഇന്ന് അത് കേവല വീക്ഷണം അല്ലാതാകുന്നു. മഹാസമുദ്രത്തിൽ ലയിക്കുന്ന ഒരു തുള്ളി വെള്ളം പോലെ ത്രേസ്യാ അദൃശ്യയായി.