വിശുദ്ധ ബലിയർപ്പണം തിരിച്ചു വരവിന്റെ കൂദാശയാണ്

നടന്നു നീങ്ങിയവർക്ക് തിരിച്ചു വരവിന്റെ വഴിയൊരുക്കാൻ വിശുദ്ധ കുർബാന കാരണമാവുകയാണ്. “ആ ദിവസം തന്നെ അവരിൽ രണ്ടു പേര് ജറുസലേമിൽ നിന്ന് എകദേശം അറുപതു സ്താതിയോൺ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു” (ലൂക്കാ 24,13). ലൂക്കായുടെ സുവിശേഷം 24 -ാം അദ്ധ്യായം 17 -ാം തിരുവചനം; അവർ മ്ലാനവദനരായിരുന്നു. ശിഷ്യന്മാർ ജെറുസലേമിലെ സമൂഹത്തിലേക്ക് വീണ്ടും തിരിച്ചുവരാനായിട്ട് കാരണമാകുന്നത്; അപ്പം മുറിക്കൽ ശുശ്രൂഷയാണ്. “അവൻ അപ്പം അവർക്ക് മുറിച്ചു നൽകി. അപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു” (ലൂക്കാ 24,31). പ്രതീക്ഷയുടെ ഇത്തിരി വെട്ടം അടങ്ങിയപ്പോൾ മ്ലാനവദനരായിരുന്നവർ, യാത്രതിരിച്ചവർ; കണ്ണുകൾ തുറക്കപ്പെട്ടപ്പോൾ, കഴിഞ്ഞുപോയ വഴിത്താരകളിലെ കാൽപ്പാടുകൾ കണ്ട് തിരികെ നടക്കുകയാണ്. ” അവർ അപ്പോൾ തന്നെ എഴുന്നേറ്റു ജെറുസലേമിലേക്കു തിരിച്ചു പോയി” (ലൂക്കാ 24, 33).