വിശുദ്ധരുടെ പേര് വിശുദ്ധ ബലിയർപ്പണത്തിൽ ഓർക്കുമ്പോൾ കർത്താവിന്റെ സാന്നിധ്യത്തിൽ അവർ ആദരിക്കപ്പെടുന്നു

വിശുദ്ധ ജോൺ ക്രിസോസ്തോം പറയുന്നതനുസരിച്ച്, പരിശുദ്ധ കുർബാനയിൽ വിശുദ്ധരുടെ പേര് പറയുകയാണെങ്കിൽ അവരുടെ സന്തോഷം വർദ്ധിക്കുകയും, അവർക്ക് കൂടുതൽ ആനന്ദകരമാവുകയും ചെയ്യും. ഒരു രാജാവിനെ ആവേശകരമായ ജയ ആഘോഷങ്ങളോടെ സ്വീകരിക്കുമ്പോൾ, അദ്ദേഹത്തോടൊപ്പം ധീരതയോടെ യുദ്ധം ചെയ്ത സൈനാധിപന്മാരുടെ പേരും പറയാറുണ്ടല്ലോ!! ഇത് അവരും രാജാവിൻ്റെ വിജയത്തിൽ പങ്കാളികളാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്. വിശുദ്ധരുടെ കാര്യവും ഇതിന് സമാനമാണ്. തങ്ങളുടെ കർത്താവിൻ്റെ പീഡാസഹനവും കുരിശു മരണവും വിജയത്തോടെ പരിശുദ്ധ കുർബാനയിൽ അവതരിപ്പിക്കപ്പെടുമ്പോൾ അവരും തങ്ങളുടെ നാരകിയ ശത്രുക്കൾക്കെതിരെ നേടിയ വൻ കാര്യങ്ങളെ പ്രശംസിക്കപ്പെടുകയും, കർത്താവിൻ്റെ സാന്നിധ്യത്തിൽ തന്നെ ആദരിക്കപ്പെടുകയും, ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. വിശുദ്ധ മൊളീന പറയുന്നു; വിശുദ്ധരുടെ പേരിൽ ദൈവത്തിന് പരിശുദ്ധ കുർബ്ബാന അർപ്പിച്ചുകൊണ്ട് അവരുടെമേൽ ചൊരിഞ്ഞ ദാനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടും, അവർ ചെയ്ത മഹത്തായ കാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് പരിശുദ്ധ കുർബാനയിലെ ബലിയോട് ചേർത്ത് അവയെല്ലാം പരിശുദ്ധ ത്രിത്വത്തിന് സമർപ്പിച്ചുകൊണ്ടുമാണ് വിശുദ്ധർ അർഹിക്കുന്ന ഏറ്റവും വലിയ ബഹുമാനവും വണക്കവും നൽകാൻ കഴിയുന്നത്.