December 1, 2025
#Church #Miracles

വിശുദ്ധ കുർബ്ബാന തീയാണ്

രക്തസാക്ഷിയും മെത്രാനുമായ വിശുദ്ധ ക്ലെമൻ്റിൻ്റെ ജീവിതത്തിൽ സംഭവിച്ച ഒരു അനുഭവം; അദ്ദേഹത്തെ സയോക്ലീഷ്യൻ റോഡ്സ് ദ്വീപിലേക്ക് അയച്ചപ്പോൾ അവിടുത്തെ മെത്രാന്റെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം പരിശുദ്ധ കുർബ്ബാന അർപ്പിക്കുകയായിരുന്നു. കൂദാശ വചനങ്ങൾ ഉച്ചരിച്ച സമയത്ത് തിരുവോസ്തി കത്തുന്ന കൽക്കരികട്ട പോലെ എല്ലാവർക്കും കാണപ്പെട്ടു. ഒരു വലിയ വൃന്ദം മാലാഖമാർ തിരുവോസ്തിക്കു ചുറ്റും ആരാധന നടത്തുന്നതും അവർ കണ്ടു. അവിടെ കൂടിയിരുന്ന ആർക്കും തന്നെ നേരിട്ട് നോക്കാൻ ആവാത്ത വിധം അത്ര തീക്ഷ്ണമായിരുന്നു ആ തീകട്ടയുടെ പ്രകാശം. വി. ക്ലമൻ്റ് തിരുവോസ്തി ഉൾക്കൊള്ളാൻ വരുന്നതുവരെ അതിന്റെ പ്രകാശവും പ്രഭയും നിലനിന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *