വിശുദ്ധ കുർബാനയുടെ വിശ്വാസം ജീവിച്ചവൾ; പരിശുദ്ധ ‘അമ്മ
വിശുദ്ധ ബലി വിശ്വാസത്തിന്റെ രഹസ്യമാണ്; പോൾ ആറാമൻ മാർപാപ്പയും ആവർത്തിച്ചു പഠിപ്പിച്ച കാര്യമാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധ ബലിയർപ്പണത്തെ കുറിച്ച് കൂടുതലായി പരിശുദ്ധ അമ്മയുടെ പാഠശാലയിൽ നിന്ന് പഠിക്കേണ്ടി വരുന്നത്; ക്രിസ്തു സംഭവം, ഒരുപക്ഷേ മറിയത്തെ പോലെ വിശ്വസിച്ചവൾ ആരുമില്ലായിരുന്നു. ആകയാൽ, അവൾ സ്ത്രീകളിൽ അനുഗ്രഹീതയായി, ഉദരത്തിൽ ജന്മമെടുത്തവൻ ദൈവമാണെന്ന വിശ്വാസം; സർവ്വരാലും പരിത്യക്തനായി, കുറ്റവാളിയായി, കുരിശിൽ മരിച്ചവൻ, രക്ഷകൻ ആണെന്നുള്ള വിശ്വാസം; ശാരീരിക നേത്രങ്ങൾക്ക് വിശ്വാസത്തിന്റെ പടലങ്ങൾ നൽകിയ അമ്മ. അപ്പവും, വീഞ്ഞും, തിരുശരീരവും, തിരുരക്തവുമായി മാറുന്ന ദിവ്യകാരുണ്യത്തിന്റെ മഹാ രഹസ്യത്തെ സമീപിക്കുമ്പോൾ, പരിശുദ്ധ അമ്മയോടൊപ്പം വരികയെങ്കിൽ; എത്ര മനോഹരവും രുചിപ്രദവും ആകും. ക്രിസ്തു രഹസ്യങ്ങളെ ധ്യാനാത്മകമായി സമീപിച്ചു ആഘോഷമാക്കിയ പരിശുദ്ധ അമ്മ; ബലിയുടെ വചന ശുശ്രൂഷയെയും, അപ്പത്തിന്റെ ശുശ്രൂഷയും ധ്യാനവും ആഘോഷവുമാക്കാനും സഹായിക്കുന്നവളാകും. അതുകൊണ്ടുതന്നെയാണ് ജനക്കൂട്ടത്തിനിടയിൽ നിന്നൊരു സ്ത്രീ അമ്മയെ പ്രശംസിച്ചപ്പോൾ ‘ദൈവവചനം നിറവേറ്റുന്നവരാണ് കൂടുതൽ ഭാഗ്യവതി’ എന്ന് ക്രിസ്തു വിശേഷിപ്പിക്കാൻ ഇടയാകുന്നത്.