December 22, 2024
#Catechism #Church

ശരീരവും രക്തവും നൽകി; ശരീരവും രക്തവും സ്വീകരിച്ചവൾ

പരിശുദ്ധ അമ്മ ഈശോയ്ക്ക് ശരീരവും രക്തവും നൽകിയവളാണ്. അങ്ങനെ ബലിയർപ്പണവും ഈശോയുടെ മാതൃകയനുസരിച്ച് പൂർണമായി അർപ്പിച്ചു; ആ ആത്മാർപ്പണത്തിനു ദൈവം നൽകിയ സൗഭാഗ്യമാണ് ശരീരാത്മാവോടെയുള്ള ആവളുടെ സ്വർഗ്ഗാരോപണം. ഈശോയ്ക്ക് ശരീരവും രക്തവും കൊടുക്കുന്ന ഓരോ വ്യക്തിയെയും ഈശോ ബലപ്പെടുത്തുന്നത് ശരീര രക്തങ്ങളാൽ തന്നെയാണ്. എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; ഞാൻ അവനിൽ വസിക്കുകയും ചെയ്യും. ഈ തിരുവചനത്തിന്റെ പൂർത്തീകരണം ആദ്യമായി സ്വീകരിച്ചു നമുക്കായി മേടിച്ചു തരുന്നതും പരിശുദ്ധ അമ്മയാണ്. നമ്മുടെ കർത്താവ് തന്റെ അമ്മയോട് ഇപ്രകാരം പറയുന്നത് വിശുദ്ധ ബ്രിജിത്ത പുണ്യവതി കേട്ടു; അമ്മേ, എന്നിൽ നിന്ന് എന്ത് ആഗ്രഹിച്ചാലും ചോദിച്ചുകൊള്ളുക; ഈ ഭൂമിയിൽ നീ എനിക്ക് ഒന്നും നിഷേധിക്കാത്തതിനാൽ, സ്വർഗ്ഗത്തിലും ഞാൻ ഒന്നും അവിടത്തേക്ക് നിഷേധിക്കില്ല.” വിശുദ്ധ അന്തോണിയ പറയുന്നത്, അവളുടെ പ്രാർത്ഥനകൾക്ക് കൽപ്പനയുടെ സ്വരം ഉണ്ടെന്നാണ്. ശരീരവും രക്തവും നൽകി; ശരീരവും രക്തവും സ്വീകരിച്ചവൾ; തിരു ശരീരവും തിരുരക്തവും നൽകുന്ന ക്രിസ്തുവിനെ; ശരീരവും രക്തവും നൽകി സ്നേഹിക്കാൻ പഠിപ്പിക്കട്ടെ. വെള്ളം വെള്ളം വീഞ്ഞായി മാറുന്ന ഈശോയുടെ ആദ്യ അത്ഭുതത്തിനു സാക്ഷ്യം വഹിച്ച അമ്മ ഇന്ന് നമ്മളോട് പറയുന്നത് ഇത് തന്നെയാണ്. ‘അവൻ പറയുന്നത് നിങ്ങൾ ചെയ്യുവിൻ’ മാളികയിലെ ക്രിസ്തുവിന്റെ കൽപ്പന എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ ആവർത്തിക്കുന്നത് വഴിയായി ഓരോ വിശുദ്ധ ബലിയർപ്പണത്തിലും കാനായിലെ രഹസ്യത്തിന്റെ ഏറ്റുപറച്ചിലും അനുസ്മരണവും ഉണ്ട്.

Share this :

Leave a comment

Your email address will not be published. Required fields are marked *