ആരാധന ക്രമവത്സരം
സുറിയാനി പാരമ്പര്യം അനുസരിച്ച് ആരാധനക്രമവത്സരം, മംഗളവാർത്ത കാലത്തിൽ ആരംഭിച്ച്, പള്ളികൂദാശ കാലത്തിൽ അവസാനിക്കുന്ന ഒമ്പതു കാലങ്ങളായി ക്രമീകരിച്ചിരിക്കുകയാണ്. ഓരോ കാലത്തിലും അനുസ്മരിക്കുന്നത്, ധ്യാനിക്കുന്നത് വിശുദ്ധ കുർബാനയുടെ രഹസ്യങ്ങളാണ്; അത് ക്രിസ്തുവിന്റെ രഹസ്യങ്ങൾ തന്നെയാണ്. മംഗളവാർത്ത കാലത്തിൽ ഈശോയുടെ ജനനവും അതിനുള്ള ഒരുക്കവും അതിനോട് അനുബന്ധിച്ച് കാര്യങ്ങളും ധ്യാനിക്കുകയാണ്. എന്ന് പറഞ്ഞാൽ, വിശുദ്ധ കുർബാനയുടെ ആദ്യഭാഗം ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധ്യാനിക്കുന്നത് പോലെ. അങ്ങനെ ഒരു വർഷം എടുത്ത് വിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ ധ്യാനിക്കുന്നതാണ് ആരാധന ക്രമവത്സരം. ഒരു ദിവസത്തെ, ഏഴു യാമങ്ങൾ ആയിട്ട് തിരിച്ചിട്ടുണ്ട്. ഓരോ യാമങ്ങളിലും പ്രാർത്ഥന ചൊല്ലുമ്പോൾ ദിവസത്തിന്റെ ഓരോ മണിക്കൂറിലേക്കും വിശുദ്ധ കുർബാനയുടെ ചൈതന്യം വ്യാപിപ്പിക്കുകയും, ആ യാമം കൃപ നിറഞ്ഞതാവുകയും ചെയ്യുന്നു.