സുൽത്താൻപേട്ട് രൂപതയിലെ ദിവ്യകാരുണ്യ കോൺഗ്രസ്

പാലക്കാട്: സുൽത്താൻപേട്ട് രൂപത സ്ഥാപിതമായതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, കൃതജ്ഞത ദിവ്യബലിയും, ദിവ്യകാരുണ്യ കോൺഗ്രസും പാലക്കാട് സെൻറ് സെബാസ്റ്റ്യൻ കത്തീഡ്രൽ അങ്കണത്തിൽ നടന്നു. കൃതജ്ഞത ദിവ്യബലിയെ തുടർന്ന്, പാലക്കാട് നഗരത്തിലൂടെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷണത്തിനും രൂപതാ മെത്രാൻ ഡോ. അന്തോണിസാമി പീറ്റർ പിതാവ് കാർമികത്വം വഹിച്ചു. രൂപതയിലെ എല്ലാ വൈദികരും സന്യാസിനികളും അതോടൊപ്പം രൂപതയിലെ മുപ്പതോളം ഇടവകകളിൽ നിന്നായി 1500-ൽ പരം വിശ്വാസികളും പങ്കെടുത്തു.






















































































































































































































































































































































